കായംകുളം കൊച്ചുണ്ണിയിൽ ശരത് കുമാർ

  • IndiaGlitz, [Thursday,August 17 2017]

റോഷൻ ആൻഡ്രൂസ് നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിൽ തമിഴ്താരം ശരത് കുമാർ അഭിനയിക്കും. ആക്ഷന് വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാകും ശരത്കുമാർ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. പഴശിരാജ, ക്രിസ്ത്യൻ ബ്രദേഴ്സ്, ദ മെട്രോ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് ശരത് കുമാർ മുമ്പ് അഭിനയിച്ചിട്ടുള്ളത്. ബോബി സഞ്ജയ് തിരക്കഥ രചിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ കാൻഡിയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം 10ന് ഉടുപ്പിയിലും മംഗലാപുരത്തുമായി ആരംഭിക്കും. അമലാ പോളും ബാംഗ്ലൂർ സ്വദേശിയായ പുതുമുഖ താരം പ്രിയങ്കയുമാണ് നായികമാർ. ബോളിവുഡ് ഛായാഗ്രാഹകൻ ബിനോദ് പ്രധാനാണ് കാമറ ചലിപ്പിക്കുന്നത്. സംഗീതം: ഗോപി സുന്ദർ. ശ്രീഗോകുലം ഫിലിംസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.