ജോൺ ബ്രിട്ടാസിന് സൻസദ് രത്ന അവാർഡ്
- IndiaGlitz, [Monday,February 20 2023]
മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡ് ഡോ.ജോൺ ബ്രിട്ടാസ് എംപി കരസ്ഥമാക്കി. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കൽ, ചർച്ചകളിലെ പങ്കാളിത്തം, ഇടപെടലുകൾ തുടങ്ങിയ കാര്യങ്ങളിലെ മികവ് മുൻനിർത്തിയാണ് അവാർഡ്. പാർലമെന്ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ബ്രിട്ടാസിനെക്കൂടാതെ ഡോ. മനോജ് കുമാർ ഝാ, ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാർഡിന് അർഹരായി. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡോ.എപിജെ അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് മുന്‍ എംപി ടി കെ രംഗരാജന്‍ അര്‍ഹനായി. മികച്ച പാർലമെൻ്റേറിയനുള്ള ഫൊക്കാന പുരസ്കാരത്തിനും ഡോ. ജോൺ ബ്രിട്ടാസ് അർഹനായിരുന്നു.