സഞ്ജു സാംസൻ്റെ വെടിക്കെട്ട് പ്രകടനത്തിൽ വിജയക്കൊടി പാറിച്ച് രാജസ്ഥാൻ റോയൽസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. സഞ്ജു സാംസണിൻ്റെയും (60) ഷിംറോന്‍ ഹെറ്റ്‌മെയറുടെയും (56*) ബാറ്റിങ് കരുത്തില്‍ നാല് പന്തും മൂന്ന് വിക്കറ്റും ബാക്കി നിര്‍ത്തി രാജസ്ഥാന്‍ വിജയം നേടിയെടുത്തു. ഹർദ്ദിക് പാണ്ഡ്യ ഇടയ്ക്കിടെ കാരണമില്ലാതെ സഞ്ജുവിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. രാജസ്ഥാനു വേണ്ടി 3000 റണ്‍സ് നേടുന്ന ആദ്യ താരമായി സഞ്ജു ചരിത്രം സൃഷ്ടിച്ചു. 32 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു അടിച്ചെടുത്ത് 6 സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 റൻസ്. റോയൽസിനായി 115 മത്സരങ്ങൾ കളിച്ച സഞ്ജു 3006 റൺസാണ് നേടിയത്. സഞ്ജു കഴിഞ്ഞാൽ രാജസ്ഥാനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം അജിൻക്യ രഹാനേയാണ്. 100 മത്സരം കളിച്ച രഹാനേ 2810 റൺസെടുത്തു. ജോസ് ബട്ട്ലർ(2508), ഷെയിൻ വാട്സൺ(2372) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

More News

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ താങ്കലാൻ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ "താങ്കലാൻ " മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടു

800 മുത്തയ്യ മുരളീധരൻ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

"800" മുത്തയ്യ മുരളീധരൻ്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മിസ് ഇന്ത്യ 2023: കിരീടം രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്തയ്ക്ക്

മിസ് ഇന്ത്യ 2023: കിരീടം രാജസ്ഥാന്‍ സ്വദേശി നന്ദിനി ഗുപ്തയ്ക്ക്

സച്ചിന്‍ ടെന്‍ഡുല്‍ക്കറിൻ്റെ മകൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു

സച്ചിന്‍ ടെന്‍ഡുല്‍ക്കറിൻ്റെ മകൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തി രാഹുൽ ഗാന്ധി

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തി രാഹുൽ ഗാന്ധി