ഐപിഎലിൻ്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുമ്പോൾ സമ്മർദമുണ്ടെന്ന് തുറന്നു സമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഡ്രീം പെര്‍ഫോമന്‍സായിരുന്നു കഴിഞ്ഞ തവണത്തേതെന്നും അതു ആവര്‍ത്തിക്കുകയെന്നത് എല്ലായ്‌പ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. 18 വയസ്സുള്ളപ്പോൾ ആയിരുന്നു ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നത്. ഇപ്പോഴെനിക്ക് 28 വയസ്സായി. ഇതുവരെയുള്ളത് ശ്രദ്ധേയമായ യാത്ര തന്നെയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി. 2022ല്‍ ഫൈനലില്‍ എത്തിയതിനു പിന്നില്‍ ടീമിൻ്റെ മുഴുവന്‍ സ്വപ്‌നതുല്യമായ പ്രകടനം തന്നെയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയതിനാല്‍തന്നെ ഞങ്ങള്‍ വീണ്ടും മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആളുകള്‍ക്കുണ്ടാവും. നന്നായി കളിച്ച് കഴിഞ്ഞ വര്‍ഷത്തെ നേട്ടത്തിനൊപ്പമോ, അതിനേക്കാള്‍ നന്നായോ പെര്‍ഫോം ചെയ്യുകയല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ വേറെ ചോയ്‌സുകളില്ലെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജുവിൻ്റെ ക്യാപ്റ്റന്‍സിയിലായിരുന്നു അവര്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ചത്. എന്നാൽ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ പരാജയപ്പെട്ടു. വാട്‌സനു ശേഷം നാലാമനായി നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളിക്കും. റോയല്‍സിനെ സംബന്ധിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. റോയല്‍സിലൂടെ വളര്‍ന്നുവന്ന സഞ്ജു ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് വരെ എത്തിനില്‍ക്കുകയും ചെയ്യുന്നു.