രജനീകാന്തിനെ വീട്ടിലെത്തി കണ്ട് സഞ്ജു സാംസൺ
- IndiaGlitz, [Monday,March 13 2023]
സൂപ്പർ താരം രജനീകാന്തിൻ്റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ പോയി കണ്ട് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രജനിയുടെ കൂടെ നില്‍ക്കുന്നതിൻ്റെ ചിത്രവും പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് ഇക്കാര്യം ആരാധകരിലേക്കെത്തിച്ചത്. എൻ്റെ ഏഴാം വയസ്സ് മുതല്‍ ഞാന്‍ രജനി ഫാന്‍ ആണ്. അന്നേ ഞാന്‍ മാതാപിതാക്കളോട് പറയുമായിരുന്നു ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുമെന്ന്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവർ തന്നെ എന്നെ വീട്ടിലേക്ക് ക്ഷണിച്ച ദിവസം വന്നെത്തി, കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു.
നിലവില്‍ ഐ.പി.എല്ലിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിൻ്റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. അവസാനമായി ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത് ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമിന് ഒപ്പമായിരുന്നു. ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കിടയില്‍ കൈമുട്ടിന് പരിക്കേറ്റിരുന്നതിനാല്‍ താരം ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു. അതേ സമയം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.