ഉംറ നിർവഹിച്ച് സാനിയ സൗദിയിൽ
Send us your feedback to audioarticles@vaarta.com
ടെന്നിസിൽ നിന്നും വിരമിച്ച ശേഷം ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി. മകൻ ഇഷാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പായി ദൈവത്തിനു നന്ദി എന്നും ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചു. ഏറെ നന്ദിയുണ്ടെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് മദീന പള്ളിയുടെ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. മദീനയിലെ പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവയിൽ നിന്നുള്ള ചിത്രങ്ങളും സാനിയ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു സാനിയയുടെ അവസാന മത്സരം. 2022 സീസണിൻ്റെ അവസാനത്തിൽ വിരമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, യു.എസ് ഓപണിൻ്റെ തൊട്ടു മുൻപ് മുട്ടിനു പരിക്കേറ്റതോടെ വിരമിക്കൽ നീളുകയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ആസ്ട്രേലിയൻ ഓപണിലാണ് ഗ്രാൻഡ്സ്ലാം കരിയറിന് വിരാമമിട്ടത്. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ദുബൈ മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിൻ്റെ ആദ്യ റൗണ്ടിൽ തോൽവിയോടെയാണ് 20 വർഷം നീണ്ട കരിയർ സാനിയക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറെ പോലെ ഒരു തലമുറയെ ടെന്നീസ് സ്വപ്നം കാണാൻ പഠിപ്പിച്ച പ്രതിഭയാണ് സാനിയ മിർസ.
Follow us on Google News and stay updated with the latest!
Comments