സനാതന ധർമ വിവാദം: ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമൽഹാസൻ
Send us your feedback to audioarticles@vaarta.com
സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഉദയനിധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നാണ് കമല്‍ഹാസൻ്റെ ന്യായീകരണം. ഉദയനിധി സ്റ്റാലിന് സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
"നിങ്ങൾ അദ്ദേഹത്തിൻ്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിൻ്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിൻ്റെ മുഖമുദ്ര, വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’- കമൽഹാസൻ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com