സ്വവര്‍ഗ വിവാഹ അംഗീകരിക്കണം; സുപ്രീം കോടതി വിധി ഇന്ന്

  • IndiaGlitz, [Tuesday,October 17 2023]

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് വിധി പറയുക. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിയമ വിധേയം ആക്കണമെന്ന ഹർജികളിലാണ് വിധി പ്രസ്താവം. പ്രായ പൂർത്തിയായവർക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതി ഉണ്ടെന്നിരിക്കെ സ്വവർഗമെന്നതിൻ്റെ പേരിൽ മാത്രം വിവാഹത്തിന് നിയമസാധുത നിഷേധിക്കരുതെന്നാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. ലൈംഗിക ആഭിമുഖ്യത്തിൻ്റെ പേരിൽ ഇതിൽ വിവേചനം ഉണ്ടാകരുത് എന്നും ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചിരുന്നു. വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്