നാഗചൈതന്യ- സാമന്ത വിവാഹം ഒക്ടോബറിൽ
Send us your feedback to audioarticles@vaarta.com
മറ്റൊരു താര കല്യാണത്തിന് മുഹൂർത്തം അടുക്കുന്നു .സാമന്തയും നാഗചൈതന്യയുമാണ് വരുന്ന ഒക്ടോബറിൽ വിവാഹിതരാകുന്നത്. പുതിയ ചിത്രമായ രാരണ്ടി വെടുക്ക ചൂഡത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് നാഗചൈതന്യ മനസു തുറന്നത്.വിവാഹത്തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങൾ വൈകാതെ അറിയിക്കുമെന്നും നാഗചൈതന്യ പറഞ്ഞു. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെയും ആദ്യ ഭാര്യ ലക്ഷ്മിയുടെയും മകനാണ് നാഗചൈതന്യ.ഈ വർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. കരാറൊപ്പിട്ട ചിത്രങ്ങൾ തീർക്കുന്ന തിരക്കിലാണ് ഇരുവരും. ആറു ചിത്രങ്ങളിലാണ് സാമന്ത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments