'സലാർ' ക്ലൈമാക്സിൻ്റെ അപ്ഡേറ്റ് പുറത്ത്
- IndiaGlitz, [Wednesday,May 24 2023]
കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീലിൻ്റെ ചിത്രം പ്രഭാസ് നായകനാകുന്ന സലാറിൻ്റെ ക്ലൈമാക്സിനെ കുറിച്ചുള്ള അപ്‍ഡേറ്റ് പുറത്തു വന്നു. നാന്നൂറോളം പേർ ചിത്രത്തിൻ്റെ ക്ലൈമാക്സിൻ്റെ ഭാഗമാകും എന്നാണ് റിപ്പോർട്ട്. കെജിഎഫിൻ്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി സലാറും ഒരുക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത് നീൽ. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കെജിഎഫ് എന്ന ചിത്രത്തിൻ്റെ ബാനറായ ഹൊംബാളെ ഫിലിംസിൻ്റെ വിജയ് കിരംഗന്ദുറാണ് 'സലാർ' നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷം ചെയ്യുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഇരു കൈകളിലും രക്തം ചീന്തിയ വാളുകളുമായി നിൽക്കുന്ന പ്രഭാസ് ആണ് പോസ്റ്ററിൽ ഉള്ളത്. പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍.