സാജു നവോദയ നായകനാവുന്ന 'ആരോട് പറയാൻ ആരു കേൾക്കാൻ'; ഓണം റിലീസിന് ഒരുങ്ങുന്നു

  • IndiaGlitz, [Thursday,July 27 2023]

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് 'ആരോട് പറയാൻ ആരു കേൾക്കാൻ'. ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ബോണി അസ്സനാർ, സോണിയൽ വർഗ്ഗീസ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയ ചിത്രം, ആഗസ്റ്റ് അവസാനം റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. റൊമാൻ്റിക് ത്രില്ലർ സ്വഭാവത്തില്ലുള്ള ചിത്രത്തിൻ്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്.

ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവ ചിത്രയാണ്. ഷിമോൾ ആൻ്റണിയാണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ്, എഡിറ്റർ: വൈശാഖ് രാജൻ, സംഗീതം & പശ്ചാത്തല സംഗീതം: ബിമൽ പങ്കജ്, ഗാനരചന: ഫ്രാൻസിസ് ജിജോ, വത്സലകുമാരി ടി ചാരുമൂട്, പ്രൊജക്റ്റ് ഡിസൈനർ: ബോണി അസ്സനാർ, കല: ഷെരീഫ് CKDN, മേയ്ക്കപ്പ്: മായ മധു, ചീഫ് അസോ: ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്‌, ഫിനാൻസ് കൺട്രോളർ: ജയകുമാർ കെ.വി ആചാരി, ഡി.ഐ: ഷാൻ ആഷിഫ്, സ്റ്റിൽസ്: പ്രശാന്ത് ഐ ഐഡിയ, മാർക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷൻസ് & ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, ഡിസൈൻസ്: ഹൈഹോപ്സ് ഡിസൈൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

More News

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

ജലധാര പമ്പ്സെറ്റ് സിൻസ് 1962: സ്നീക്ക് പീക്ക് പുറത്തിറങ്ങി

'മട്ക'; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

'മട്ക'; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ മിന്നൽ പരിശോധന; 25 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഹണിട്രാപ്പിൽ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും 11 ലക്ഷം തട്ടി

ഹണിട്രാപ്പിൽ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും 11 ലക്ഷം തട്ടി

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; വീണ്ടും റെക്കോർഡിട്ടു മെസ്സി

നൂറ് എതിരാളികള്‍ക്കെതിരെ ഗോള്‍; വീണ്ടും റെക്കോർഡിട്ടു മെസ്സി