സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടെന്ന് അഭ്യൂഹം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സൈന്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹലിനെ ടീമിലെത്തിച്ചു കഴിഞ്ഞാല്‍ ഒരു മോഹന്‍ ബഗാന്‍ താരം ബ്ലാസ്റ്റേഴ്സിലേക്കും പോയേക്കും. ഏകദേശം 2.5 കോടി രൂപയാണ് സഹലിൻ്റെ ട്രാന്‍സ്ഫര്‍ ഫീ. എന്നാൽ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

2025 മേയ് 31 വരെ സഹല്‍ അബ്ദുള്‍ സമദിന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാര്‍ കാലാവധി ഉള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ചരിത്രത്തില്‍ ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 2018 ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയര്‍ ടീമില്‍ അരങ്ങേറിയ സഹല്‍ അബ്ദുള്‍ സമദ്, ക്ലബ്ബിനായി ഇതുവരെ ആകെ 97 മത്സരങ്ങള്‍ കളിച്ചു. ബ്ലാസ്റ്റേഴ്‌സിനായി 97 മത്സരം കളിച്ച താരം പത്ത്‌ ഗോളും ഒൻപത് അസിസ്റ്റും നേടി. 2021-22 സീസണില്‍ കൊമ്പന്മാരെ ഐഎസ്എല്‍ ഫൈനല്‍ വരെ എത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച കളിക്കാരില്‍ ഒരാളാണ് സഹല്‍. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, സാഫ് കപ്പ് എന്നിവയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

More News

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

മോൻസൻ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധം

'ഡബിൾ ഐ സ്മാർട്': ഐ സ്മാർട്ട് ശങ്കറിൻ്റെ രണ്ടാം ഭാഗം വരുന്നു

'ഡബിൾ ഐ സ്മാർട്': ഐ സ്മാർട്ട് ശങ്കറിൻ്റെ രണ്ടാം ഭാഗം വരുന്നു

'വൃഷഭ': യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ

'വൃഷഭ': യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ

ഭാവന സ്റ്റുഡിയോസിൻ്റെ ചിത്രം; പൂജയും സ്വിച്ച് ഓണും കഴിഞ്ഞു

ഭാവന സ്റ്റുഡിയോസിൻ്റെ ചിത്രം; പൂജയും സ്വിച്ച് ഓണും കഴിഞ്ഞു

സുരേഷ് ഗോപി-ബിജു മേനോൻ വീണ്ടും ഒരുമിക്കുന്നു

സുരേഷ് ഗോപി-ബിജു മേനോൻ വീണ്ടും ഒരുമിക്കുന്നു