close
Choose your channels

സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടു

Friday, July 14, 2023 • മലയാളം Sport News Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടു

മലയാളി താരം സഹൽ അബ്ദുൽ സമദ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. പുതിയ സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി കളിക്കില്ല. കേരള ബ്ലാസ്റ്റേഴ്‌സാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സഹലിനു പകരമായി പ്രീതം കൊട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നാണ് വിവരം. മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സിലേക്കാണ് സഹൽ അബ്ദുൽ സമദ് ചേക്കേറിയിരിക്കുന്നത്. രണ്ടര കോടി രൂപയാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ പ്രതിഫലം എന്നാണ് വിവരം. ട്രാൻസ്ഫർ ഫീ ആയി ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിക്കും.

2017 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തനായ പോരാളിയായിരുന്ന സഹലിന് ‘ഒരായിരം നന്ദി’ അറിയിച്ച് ടീം സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. അഞ്ചു വർഷത്തെ കരാറിലാണ് സഹൽ മോഹൻ ബഗാനിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സുമായി താരത്തിന് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഹൽ ടീമിലെത്തിയ വിവരം മോഹൻ ബഗാൻ ഔദ്യോഗികമായി അറിയിച്ചു. 2018 മുതൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരമായി മാറിയ സഹൽ ടീമിനായി 92 മത്സരങ്ങൾ കളിച്ചു. 10 ഗോളുകളും നേടി.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment