ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായി സഹദ്
Send us your feedback to audioarticles@vaarta.com
ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായിരിക്കുകയാണ് സഹദ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. രാവിലെ പ്രമേഹം കൂടിയതിനാല്‍ സിസേറിയന്‍ വേണ്ടി വന്നു. സഹദിൻ്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിരുന്നു. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു. സിയ മലപ്പുറം സ്വദേശിയും സഹദ് തിരുവനന്തപുരം സ്വദേശിയുമാണ്. കോഴിക്കോട് ഉമ്മളത്തൂരിലാണ് ഇരുവരും ഒരുമിച്ചു താമസിക്കുന്നത്. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടെന്റുമാണ്. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. സിയ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയയാളുമാണ്. കുഞ്ഞിനെ ദത്തെടുക്കാൻ അന്വേഷിച്ചെങ്കിലും ട്രാൻസ്ജെൻഡർ പങ്കാളികൾക്കു മുന്നിൽ നിയമ നടപടികൾ വെല്ലുവിളിയായി. തുടർന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com