സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്
- IndiaGlitz, [Thursday,June 22 2023] Sports News
സാഫ് കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ എതിരില്ലാത്തെ നാലു ഗോളിന് തകർത്തു. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഹാട്രിക് നേടിക്കൊണ്ട് ഇന്ത്യക്ക് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വമ്പൻ വിജയം സമ്മാനിച്ചത്. പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ രണ്ടാം ഗോളും ഛേത്രി കണ്ടെത്തി. 10, 16, 74 മിനിറ്റു കളിൽ ആയിരുന്നു ഛേത്രിയുടെ ഗോളുകൾ പാക് വല കുലുക്കിയത്.
138 മത്സരങ്ങളിൽ നിന്നായി 90 ഗോളുകളാണ് ഛേത്രി ഇന്ത്യയ്ക്കായി നേടിയത്. ഇതോടെ ഗോൾ വേട്ടയിൽ സുനിൽ ഛേത്രി ലോകത്ത് നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 81 ആം മിനിറ്റിൽ ഗോൾ നേടിയ ഉദാന്തസിംഗാണ് ഇന്ത്യയുടെ സ്കോർ 4 ആക്കി മാറ്റിയത്. 103 ഗോളുകൾ നേടിയ അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ തൊട്ടുപിറകിലാണ് ഛേത്രിയുടെ പുതിയ സ്ഥാനം.123 ഗോളുകളുമായി പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാമത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരങ്ങളും പരിശീലകരും ഏറ്റുമുട്ടി. പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് റഫറി ചുവപ്പു കാര്‍ഡ് വിധിച്ചു. പാക് പരിശീലകന് മഞ്ഞക്കാർഡും കിട്ടി. തുടർന്ന് ഇരു ടീമുമകളിലേയും താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായി. ഇരു ടീമിന്റേയും ക്യാപ്റ്റന്മാര്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.