സച്ചിന്‍ ടെന്‍ഡുല്‍ക്കറിൻ്റെ മകൻ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു

ഞായറാഴ്ച നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎൽ മത്സരത്തിലാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കറിന്റെ മകൻ അര്‍ജുന്‍ ടെന്‍ഡുല്‍ക്കർ മുംബൈയുടെ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചത്. ഇതോടെ ഐപിഎൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇവർ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ തന്നെ മുംബൈക്കായി ബോളിംഗ് ഓപ്പണ്‍ ചെയ്യാനും അര്‍ജുന് സാധിച്ചു. മകൻ്റെ ആദ്യ ഐപിഎല്‍ അരങ്ങേറ്റത്തിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസവും. വാങ്കഡെയില്‍ ഉണ്ടായിരുന്നു. സഹോദരി സാറയും അര്‍ജുൻ്റെ അരങ്ങേറ്റം കാണാന്‍ സ്റ്റേഡിയത്തിലെത്തി. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ജുന് ക്യാപ് നല്‍കിയത്. മത്സരത്തില്‍ രണ്ടോവര്‍ എറിഞ്ഞ താരം 17 റണ്‍സ് വിട്ടു കൊടുത്തെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.