ഐപിഎല്‍ 2023 സീസണില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കളിക്കാരിൽ ഒരാളാണ് രോഹിത് ശര്‍മ്മ. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്തായ താരമെന്ന നാണക്കേടിന് താരം അർഹനാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രോഹിത് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ 2 (8), 3 (5), 0 (3), 0 (3), 7 (8) സ്കോര്‍ രണ്ടക്കത്തില്‍ എത്താതെ പുറത്താകുന്നത്. 2017ലെ സീസണില്‍ തുടര്‍ച്ചയായി 4 ഇന്നിങ്സുകളില്‍ (3, 2, 4, 0) ഒറ്റ അക്കത്തില്‍ പുറത്തായതാണ് രോഹിത്തിൻ്റെ ഇതിന് മുമ്പത്തെ ഏറ്റവും മോശം പ്രകടനം.
നെഹാല്‍ വധേരയും, സൂര്യകുമാര്‍ യാദവും, ഇഷാന് കിഷനുമെല്ലാം കൃത്യസമയത്ത് ഫോമിലേക്ക് ഉയരുമ്പോഴും നായകന് മാത്രം ഫോമിലാവാത്തത് മുംബൈ ഇന്ത്യന്‍സിന് ആശങ്കയാകുന്നുണ്ട്. മുംബൈ ഇന്ത്യന്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കയിട്ടുണ്ടെങ്കിലും രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. 11 ഇന്നിംഗ്സുകളില്‍ നിന്ന് 17.3 ശരാശരിയില്‍ 191 റണ്‍സ് മാത്രമാണ് രോഹിത് ഇത്തവണ നേടിയത്. ഐപിഎല്ലില്‍ രോഹിത്തിൻ്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ഒറ്റ അക്ക സ്കോറാണിത്.