അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകൾ സ്വന്തമാക്കി രോഹിത് ശർമ
- IndiaGlitz, [Thursday,September 28 2023] Sports News
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവും വേഗത്തില്‍ 550 സിക്‌സറുകള്‍ നേടുന്ന ബാറ്ററെന്ന വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി നായകന്‍ രോഹിത് ശർമ. ഏഷ്യാ കപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി രോഹിത് കളംനിറഞ്ഞു. 57 പന്തില്‍ അഞ്ച് ബൗണ്ടറിയും ആറ് സിക്സറുമുള്‍പ്പെടെ 82 റണ്‍സെടുത്ത രോഹിത് തന്നെയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍.
471 ഇന്നിങ്സില്‍ നിന്നാണ് രോഹിത്തിന്‍റെ നേട്ടം. ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററായ ക്രിസ് ഗെയിലിന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് രോഹിത് തിരുത്തിയത്. ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടന്ന താരമെന്ന നേട്ടവും രോഹിത് ശര്‍മ ഇന്നലെ സ്വന്തമാക്കി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് സിക്‌സറുകള്‍ നേടിയതോടെ 550 സിക്‌സറുകള്‍ തികച്ച രോഹിത് ഓസീസിനെതിരെ മാത്രം നേടിയത് 257 സിക്‌സറുകളാണ്. ഏകദിനവും ടെസ്റ്റും ടി20യും കൂടിയുള്ള കണക്കാണിത്. മല്‍സരത്തില്‍ ആദ്യ പവര്‍ പ്ലേയില്‍ തന്നെ ഫിഫ്റ്റി തികയ്ക്കാന്‍ രോഹിത്തിനായിരുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ പവര്‍ പ്ലേയില്‍ തന്നെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇതോടെ രോഹിത് തൻ്റെ പേരിലാക്കുകയും ചെയ്തു.