400 കോടിയുടെ നിറവിൽ 'കാന്താര'
Send us your feedback to audioarticles@vaarta.com
ചിത്രം എഴുതി സംവിധാനം ചെയ്തതിന് പുറമെ, ഋഷഭ്ഷെട്ടി തന്നെ മുഖ്യവേഷത്തിൽ അഭിനയിച്ച ഡിവൈൻ ബ്ലോക്ബസ്റ്റർ കാന്താര ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിക്കുകയാണ്. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപയാണ്. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം ഭാഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ ഉള്ള കണക്ക് പ്രകാരം 400.09 കോടിയാണ് ചിത്രം ആഗോളതലത്തിൽ നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 19.20 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയിരുന്നു. ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്.
ശിവ എന്ന കഥാപാത്രമായി മറ്റാരെയും സങ്കൽപിക്കാൻ ആകാത്തവിധം ഋഷബ് കാന്താര മനോഹമാക്കി. പകരം വെക്കാനില്ലാത്ത ക്ലൈമാക്സ് കൊടുത്ത് പ്രേക്ഷകരെ അമ്പരപ്പിച്ചു. കാന്താരയിൽ ഋഷഭിന് പുറമേ കിഷോറും അച്യുത് കുമാറും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചത് അത്രയേറെ അനായാസമായി മികവേടെ അവർ രണ്ടുപേരും സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രധാന സ്ത്രീ കഥാപാത്രമായ ലീലയെ അവതരിപ്പിച്ചത് സപ്തമി ഗൗഡയാണ്. സംഗീതത്തിന്റെ പരമോന്നതിയിൽ കാന്താരയെ വേറെ ലെവൽ അനുഭവമാക്കിയതിനു മ്യൂസിക്കിനുള്ള പങ്ക് വളരെ വലുതായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout