ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നാസർ വിട്ടേക്കുമെന്ന് റിപ്പോർട്ട്

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസര്‍ വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് കാരണമെന്നും സ്പാനിഷ് പത്രം മുണ്ടോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ക്രിസ്റ്റ്യാനോ, അല്‍ നാസറിൻ്റെ ഭാഗമാകുന്നത്. 215 മില്ല്യണ്‍ എന്ന റെക്കോഡ് തുകയ്ക്കാണ് റൊണാള്‍ഡോ സൗദി ക്ലബിനു വേണ്ടി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്.

ഈ വർഷം ആദ്യം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് വിട്ടാണ് റൊണാൾഡോ അൽ നസ്റിൽ ചേർന്നത്. സൗദി അറേബ്യൻ ക്ലബ്ബിലെ സാഹചര്യങ്ങളിൽ സൂപ്പർ താരം തൃപ്തനല്ലെന്നു നേരത്തേ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. സൗദിയിലെ ജീവിതവുമായി ചേർന്നു പോകാൻ ക്രിസ്റ്റ്യാനോയുടെ കുടുംബവും ബുദ്ധിമുട്ടുകയാണ്. ഭാഷയാണ് സൂപ്പര്‍ താരത്തിന്റേയും കുടുംബത്തിന്റേയും പ്രധാന പ്രശ്നം. ബയേൺ സിഇഒ ഒലിവർ ഖാൻ ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫറിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോഷ്വ കിമ്മിച്ച്, സാദിയോ മാനെ തുടങ്ങിയ പ്രമുഖർ ടീം വിടുമ്പോൾ, ബയേണിനെ ശക്തമാക്കുന്നതിന് റൊണാൾഡോയുടെ വരവോടെ സാധിക്കുമെന്നാണു പ്രതീക്ഷ.