പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
Send us your feedback to audioarticles@vaarta.com
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചക്ക് 2 ന് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ‘ജീവിതം എന്ന നദി’ ആണ് ആദ്യ നോവല്‍. സാറാ തോമസിൻ്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിൻ്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിൻ്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'നാർമടിപ്പുടവ' എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതവും 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിൻ്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് ഒപ്പിയെടുത്തിട്ടുള്ളത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout