ന്യൂഇയർ പാർട്ടി ഗാനവുമായി രമ്യ നമ്പീശൻ

  • IndiaGlitz, [Saturday,April 29 2017]

അച്ചായൻസ് എന്ന സിനിമയിലൂടെ വീണ്ടും ഗായികയായി തിളങ്ങുകയാണ് രമ്യ.
അച്ചായൻസിലെ കിടിലൻ 'ന്യൂ ഇയർ പാർട്ടി' ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രതീഷ് വേഗ.
ഇവാൻ മേഘരൂപം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗായികയായി മാറിയ നടിയാണ് രമ്യ നമ്പീശൻ.
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമല പോൾ, ആദിൽ, സഞ്ജു ശിവറാം തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നു.
ഹാപ്പി വെഡ്ഡിങിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് മറ്റൊരു നായിക. സിനിമയുടെ തിരക്കഥ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ്. ‌കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു ഫൺ ത്രില്ലർ മൂഡിൽ പോകുന്ന ചിത്രമായിരിക്കും അച്ചായൻസ്. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

More News

ഇളയ ദളപതി യൂറോപ്പിലേക്ക്

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുക്കാൻ വിജയ് യൂറോപ്പിലേക്ക്...

നേരവും പ്രേമവും കഴിഞ്ഞു തമിഴിൽ നിനവിന്റെ റിച്ചി എത്തുന്നു

നിവിന്റെ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.ഇതിനു മുൻപേ തമിഴിൽ റിലീസ് ചെയ്ത നേരവും...

ലാൽജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യ ചിത്രം ഒരുങ്ങുന്നു

മോഹൻലാൽ ലാൽജോസ് കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15 നു ആരംഭിക്കും . ആശിര്žവാദ്...

ഗോകുലിന് നായിക ന്യൂസിലാൻഡ് നിന്ന്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ നായകനാകുന്ന റൊമാന്റിക്ക് കോമഡിയായ പപ്പുവിൽ പുതുമുഖ നായിക...

മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു പ്രിയദര്ശന് ചിത്രത്തിനുവേണ്ടി

മലയാളികൾക്ക് നിരവധി ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. 17 വര്ഷങ്ങള്ക്കു ശേഷം...