നടി ആക്രമിക്കപ്പെട്ട കേസില്ž രമ്യ നമ്പീശന്റെ മൊഴിയെടുത്തു

  • IndiaGlitz, [Thursday,August 17 2017]

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്താനായി രമ്യയെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യ.
ആക്രമിക്കപ്പെട്ട നടി തൃശൂരില്‍ നിന്ന് കൊച്ചിയില്‍ രമ്യയുടെ താമസസ്ഥലത്തേക്ക് വരുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.

കേസുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് എം.രഞ്ജിത്തിന്റെ മൊഴി പൊലിസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.