പ്രതിഫല വിവാദം: ബാലയെ പിന്തുണച്ച് നടി അഞ്ജലി അമീർ
Send us your feedback to audioarticles@vaarta.com
ഉണ്ണി മുകുന്ദന് ഫിലിംസ് നിർമ്മിച്ച 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ചിത്രത്തില്‍ അഭിനയിച്ചതിന് താൻ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന് ബാലയുടെ പ്രസ്താവന. പ്രതിഫല വിവാദത്തിൽ നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ബാലയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന് രണ്ട് ലക്ഷം രൂപ പ്രതിഫലം നൽകിയിരിന്നു എന്നുമായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. ഇത് ഒരു ദിവസം 10,000 എന്ന നിലയിൽ തുക കൃത്യമായി ബാലയ്ക്ക് താൻ കൈമാറിയിട്ടുണ്ടെന്നും ഓൺലൈനിൽ തനിക്ക് കൂടുതൽ പ്രശസ്തി ഉള്ളതിനാൽ കൂടുതൽ പണം വേണമെന്നും ബാല ആവശ്യപ്പെട്ടിരുന്നു എന്നാൽ എനിക്ക് താങ്ങാൻ പറ്റാത്ത തുകയായിരുന്നു അതെന്നും ഉണ്ണി മുകുന്ദൻ വിശദീകരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ നടി അഞ്ജലി അമീർ ബാലയെ പിന്തുണച്ച് രംഗത്തെത്തി. ഒരു ജൂനിയർ ആര്ടിസ്റ്നു വരെ 3000 മുതൽ 5000 വരെ പ്രതിഫലം കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടർനു ഉണ്ണിമുകുന്ദൻ ദിവസേന 10,000 രൂപ പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നു പറയുന്നതിലും, ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു നടി അഞ്ജലി അമീർ തുറന്നടിച്ചു. ബാലയ്ക്ക് ഉണ്ണിയെപ്പോലെ സംസാരിച്ചു നിൽക്കാൻ കഴിയാത്തത് അയാളുടെ കഴിവുകേടായി കരുതരുത് എന്നും നടി കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments