ദുരിതാശ്വാസനിധി തട്ടിപ്പ്: പ്രത്യേക അന്വേഷണം വേണമെന്ന് വിഡി സതീശൻ

  • IndiaGlitz, [Thursday,February 23 2023]

ദുരിതാശ്വാസനിധി തട്ടിപ്പ് തീക്കട്ടയിൽ ഉറമ്പരിക്കുന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് പറഞ്ഞു. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കണം, തട്ടിപ്പിൽ ഉൾപ്പെട്ട സി പി എമ്മുകാരെ രക്ഷിക്കാൻ ശ്രമിക്കരുത് എന്ന് വിഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നു, വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയില്‍ത്തന്നെ വന്‍ തട്ടിപ്പാണു കണ്ടെത്തിയിരിക്കുന്നത്, ആസൂത്രിതമായ പദ്ധതിയാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് സംശയം തോന്നിയ ഏതാനും അപേക്ഷകളില്‍ അവര്‍ തന്നെ വെരിഫൈ ചെയ്തപ്പോള്‍ തട്ടിപ്പ് അവര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് വിജിലന്‍സിലെ അലര്‍ട്ട് ചെയ്യുകയും, പരിശോധന വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്.

More News

ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗൗതമി നായർ

ശ്രീനാഥുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗൗതമി നായർ

ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് ചിന്ത ജെറോം

യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് അധ്യക്ഷ ചിന്ത ജെറോം

സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം: സംസ്‌കാരം ഇന്ന് വൈകിട്ട്

സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം: സംസ്‌കാരം ഇന്ന് വൈകിട്ട്

പ്രണയമാസത്തിൽ വിരഹത്തിൻ്റെ നോവുമായി വിധുപ്രതാപിൻ്റെ 'മൗനങ്ങൾ പോതുമേ'

രണ്ടു പാവകൾ തമ്മിലുള്ള കാല്പനിക പ്രണയം വിഷയമാകുന്ന തമിഴ് മ്യൂസിക് വിഡിയോ പ്രണയവും വേർപിരിയലിലെ പ്രണയവും ദൃശ്യവത്കരിക്കുന്നു

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചു