ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും

  • IndiaGlitz, [Tuesday,April 11 2023]

ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസിലെ ഭിന്ന വിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കിയത്, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മാര്‍ച്ച് 31ന് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചത്. എന്നാൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു.

More News

'പുഷ്പ' വീഡിയോ 16 രാജ്യങ്ങളിൽ ട്രെൻഡ്

'പുഷ്പ' വീഡിയോ 16 രാജ്യങ്ങളിൽ ട്രെൻഡ്

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ

ഐപിഎൽ 2023: ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്

ഐപിഎൽ 2023: ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്

'ഖജുരാഹോ ഡ്രീംസ്' ടീസർ ഫഹദ് ഫാസിൽ പുറത്തിറങ്ങി

'ഖജുരാഹോ ഡ്രീംസ്' ടീസർ ഫഹദ് ഫാസിൽ പുറത്തിറങ്ങി

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി