ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയ കേസ്: റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും
Send us your feedback to audioarticles@vaarta.com
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത കേസിലെ ഭിന്ന വിധിക്കെതിരായുള്ള റിവ്യു ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചത്, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കിയത്, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് മാര്‍ച്ച് 31ന് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചത്. എന്നാൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout