നിയമന തട്ടിപ്പുകേസ്: അഖില്‍ സജീവ് അറസ്റ്റില്‍
- IndiaGlitz, [Friday,October 06 2023]
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഖില്‍ സജീവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് അഖിലിനെ അറസ്റ്റ് ചെയ്തു. ചെന്നൈയിലേക്ക് കടന്ന അഖില്‍ പിന്നീട് തേനിയിലെത്തിയപ്പോഴാണ് പിടിയിലായത്.
പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച അഖിലിനെ ഡിവൈഎസ്പി. നന്ദകുമാറിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. 2022-ൽ പത്തനംതിട്ട സി ഐ ടി യു ഓഫീസിൽ നിന്ന് പണം തട്ടിയ കേസ് ഉൾപ്പെടെ നിലവിൽ അഞ്ചോളം കേസുകൾ അഖിൽ സജീവിനെതിരേ ഉണ്ട്. ഹോമിയോ ഡോക്ടറായി താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിൻ്റെ പേഴ്സനല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു, പത്തനംതിട്ട സി ഐ ടി യു ഓഫിസ് മുന്‍ സെക്രട്ടറി അഖില്‍ സജീവ് എന്നിവര്‍ ചേര്‍ന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് പരാതി.