കോപ്പ ഡെൽ റേയിൽ ഒസാസൂനയെ തോൽപിച്ച് റയൽ മാഡ്രിഡ് ജേതാക്കളായി
- IndiaGlitz, [Monday,May 08 2023] Sports News
റോഡ്രിഗോയുടെ ഇരട്ട ഗോളുകളിൽ റയൽ മഡ്രിഡിന് കോപ്പ ഡെൽ റേ കിരീടം. സെവിയ്യയിലെ ലാ കാർത്തുജ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 2-1നാണ് റയലിന്റെ ജയം. മത്സരത്തിൻ്റെ രണ്ടാം മിനിട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തി. ഒസാസുന 58-ാം മിനിറ്റിൽ ലൂക്കാസ് ടോറോയിലൂടെ സമനില പിടിച്ചു. എന്നാൽ 70-ാം മിനിട്ടിൽ മാഡ്രിഡിനായി റോഡ്രിഗോ വീണ്ടും സ്കോർ ചെയ്യുകയായിരുന്നു. ബ്രസീലിയൻ താരം റോഡ്രിഗോയാണ് 2 ഗോളും നേടിയത്. ലൂക്കാസ് ടോറോയാണ് ഒസാസൂനയുടെ സ്കോറർ.
സീസണിൽ റയലിന്റെ മൂന്നാം കിരീടമാണിത്. നേരത്തേ ക്ലബ് ലോകകപ്പും യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കിയിരുന്നു. കിങ്സ് കപ്പ് എന്നും അറിയപ്പെടുന്ന കോപ്പ ഡെൽ റേ യിൽ 20–ാം തവണയാണ് റയൽ ചാംപ്യൻമാരാകുന്നത്. സ്പാനിഷ് ആഭ്യന്തര ടൂർണമെന്റിൽ റയൽ കിരീടം നേടുന്നത് 2014-നുശേഷം ആദ്യം. 31 കിരീടം നേടിയ ബാഴ്‌സലോണയാണ് ഒന്നാമത്. 23 കപ്പുകളുമായി അത്‌ലറ്റിക് ക്ലബ്ബ് രണ്ടാമതും. കിരീട നേട്ടത്തിൽ റയൽ മൂന്നാമതാണ്. ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ഒന്നാം പാദത്തില്‍ ഇംഗ്ലീഷ് കരുത്തര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാനിരിക്കെയാണ് റയലിന്റെ ഈ കിരീട നേട്ടം.