'ആർ ഡി എക്സ്': ഓഗസ്റ്റ് 25ന് തിയറ്ററുകളിലേക്ക്

  • IndiaGlitz, [Thursday,June 22 2023]

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരു പോലെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് ഓണം റിലീസായിട്ടാണ് തീയേറ്ററിൽ എത്തുന്നത്. ജൂൺ 23ന് മോഷൻ പോസ്റ്ററും ബക്രീദ് ദിനത്തിൽ ടീസറും റിലീസ് ചെയ്യും. മിന്നൽ മുരളി, ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിലാണ് ആർ ഡി എക്സ് (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്.

ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എഡിറ്റർ: ചമൻ ചാക്കോ, ഛായാഗ്രഹണം: അലക്‌സ് ജെ പുളിക്കൽ, സംഗീത സംവിധാനം: സാം സി എസ്, വരികൾ: മനു മൻജിത്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ: ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ: സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ: റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഒ: ശബരി.

More News

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

ഷാറൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ ചിത്രം 'ദ് ആർച്ചീസ്': ട്രെയിലർ റിലീസ് ചെയ്തു

ഷാറൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ ചിത്രം 'ദ് ആർച്ചീസ്': ട്രെയിലർ റിലീസ് ചെയ്തു