രവി തേജയുടെ 'ഈഗിൾ': ബ്ലാസ്റ്റിംഗ് ടീസർ പുറത്ത്

  • IndiaGlitz, [Monday,November 06 2023]

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ഈഗിൾ' ൻ്റെ ടീസർ പുറത്തിറങ്ങി. വിനയ് റായിയാണ് വില്ലൻ. കാർത്തിക് ഗട്ടംനേനി സംവിധാനത്തിന് പുറമെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: കാർത്തിക് ഗട്ടംനേനി, കാമിൽ പ്ലോക്കി, കാർം ചൗള എന്നിവരാണ് നിർവഹിക്കുന്നത്. എഡിറ്റിംഗ് സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. 2024 ജനുവരി 13 സംക്രാന്തി ദിനത്തിൽ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും 'ഈഗിൾ' റിലീസ് ചെയ്യും. കാവ്യ ഥാപ്പർ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്‌നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി എന്നിവർ വരികൾ ഒരുക്കിയ ​ഗാനത്തിന് ദാവ്‌സന്ദ് സംഗീതം പകരുന്നു.