രാസ്ത ഓൺ ദി വേ മസ്കറ്റിൽ പൂർത്തിയായി.

  • IndiaGlitz, [Saturday,March 18 2023]

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിൻ്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത ഓൺ ദി വേ എന്ന ചിത്രത്തിൻ്റെ ആദ്യഘട്ട ഷൂട്ടിംഗ് ഒമാനിൽ പൂർത്തിയായി. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവ അടക്കം ഏകദേശം ഇരുന്നൂറിലധികം പരസ്യ ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി , ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്‌.

കഥ തിരക്കഥ സംഭാഷണം എഴുതുന്നത് ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, വേണു ഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ: അഫ്തർ അൻവർ, മേക്കപ്പ് : രാജേഷ് നെന്മാറ, സ്റ്റിൽസ്: പ്രേം ലാൽ പട്ടാഴി, കോസ്റ്റുംസ്: ഷൈബി ജോസഫ്, ആർട്ട്‌: വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ: സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ: രാഹുൽ ആർ ചേരാൽ എന്നിവരാണ്. മസ്കറ്റിലും ബിദിയയിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും. മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്ന ഈ ചിത്രം വേൾഡ്‌ വൈൽഡ്‌ റിലീസിനായി ഒരുങ്ങുകയാണ്.

More News

എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രക്ക് ഇന്നു സമാപനം

എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രക്ക് ഇന്നു സമാപനം

ഐഎസ്എല്‍ സീസൺ ഫൈനൽ ഇന്ന്

ഐഎസ്എല്‍ സീസൺ ഫൈനൽ ഇന്ന്

തീപ്പിടിത്തത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാർ; കൊച്ചി കോർപറേഷന് 100 കോടി പിഴ

തീപ്പിടിത്തത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാർ; കൊച്ചി കോർപറേഷന് 100 കോടി പിഴ

നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി.

നിവിൻ പോളിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട്‌ തുടങ്ങി.

പുരുഷപ്രേതത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; മാർച്ച് 24 മുതൽ സോണി ലിവിൽ

പുരുഷപ്രേതത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; മാർച്ച് 24 മുതൽ സോണി ലിവിൽ