ധനുഷ് ചിത്രത്തിൽ നായികയായി രശ്‌മിക മന്ദാന എത്തുന്നു

  • IndiaGlitz, [Monday,August 14 2023]

നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്ന #D51 കുറച്ച് നാളുകൾക്ക് മുൻപാണ് അന്നൗൻസ് ചെയ്‌തത്‌. ശ്രീ വെങ്കടേശ്വര സിനിമാസിൻ്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ചിത്രത്തിൽ രശ്‌മിക മന്ദാന നായികയായി എത്തുന്നു. ശേഖർ കമ്മൂല, ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്‌മിക വർക്ക് ചെയ്യുന്നത്. ധനുഷിനായി ഇതുവരെ കനത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖർ കമ്മൂല അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടും.