പീഡനം: സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അറസ്റ്റിൽ

  • IndiaGlitz, [Wednesday,December 14 2022]

ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ കൂടിയായ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ പ്രണവ് സി സുഭാഷ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഇയാൾക്ക് എതിരെയുള്ള പരാതി. എറണാകുളം നിവാസിയായ മലപ്പുറം സ്വദേശിയാണ് പരാതിക്കാരിയായ യുവതി. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചെന്നും മറ്റു പല പെണ്ണുങ്ങളെയും ഇതേ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്നുമാണ് യുവതി പോലീസിൽ നൽകിയിരിക്കുന്ന പരാതി.

ഗർഭഛിദ്രം നടത്തി ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ യുവതിക്ക് ഒപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു. കൂടാതെ പ്രണവിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ ആദ്യഭാര്യയിൽ നിന്ന് വിവാഹ മോചനവും നേടിയിട്ടില്ലയെന്നും അന്വേഷണത്തിൽ പോലീസിന് അറിയാൻ കഴിഞ്ഞു.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.