'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' രഞ്ജിത്ത് സംവിധാനം ചെയ്യും

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയായ എം മുകുന്ദൻ്റെ പ്രശസ്തമായ നോവൽ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' സിനിമയാവുന്നു. രഞ്ജിത് ആണ് ചിത്രം സംവിധാനം ചയ്യുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം പുറത്തു വിട്ടത്. ചലച്ചിത്ര മേളയിലെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിത് ആയിരുന്നു എം. മുകുന്ദനൻ.

സ്വന്തം നാടായ മയ്യഴിയുടെ പശ്ചാത്തലത്തിലെ ദാസനേയും ചന്ദ്രികയേയും ആർക്കും മറക്കാനാവില്ലെന്ന് മന്ത്രി വാസവൻ അറിയിച്ചു. ഐ എഫ് എഫ് കെ യിൽ വരാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാവുന്നു എന്ന നല്ലൊരു വാർത്തയും കൊണ്ടാണ് തിരികെ പോകുന്നതെന്നും എം മുകുന്ദൻ പറഞ്ഞു. ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യയാണ് അദ്ദേഹം തിരക്കഥയെഴുതിയ ആദ്യ സിനിമ.