മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഈ പ്രമുഖരും
Send us your feedback to audioarticles@vaarta.com
കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളിൽ മഹാഭാരതം സിനിമയാകുന്ന വാർത്ത തരംഗങ്ങൽ സൃഷ്ടിച്ചിരുന്നു . വി എ ശ്രീകുമാർ മേനോൻ ഈ സിനിമ സംവിധാനം ചെയ്യുബോള് യു.എ.ഇയുടെ ഇന്ത്യൻ വ്യവസായി ഡോ. ബി.ആർ. ഷെട്ടി ഈ മഹത്തായ പദ്ധതിക്കായി 1000 കോടി രൂപ നിർമാണച്ചെലവ് നിർവഹിക്കുന്നതായിരിക്കും.ഈ സിനിമ മലയാളത്തിന്റെ മഹത്തായ കഥാകൃത്ത് എം .ടി .വാസുദേവൻ നായരരുടെ നോവൽ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയിരിക്കും ചിത്രികരിക്കുന്നത്.
എം.ടി. വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തിൽ മഹാഭാരത കഥയാണ് പ്രതിപാദിച്ചിരിക്കുന്നത് . ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആയിരിക്കും എന്ന് നേരത്തെ ത്നന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ അന്യഭാഷ പ്രമുഖ നടന്മാരയ അജയ് ദേവ്ഗൺ, നാഗാർജുന, മഹേഷ് ബാബു തുടങ്ങയിവർ ചിത്രത്തിന്റെ ഭാഗമാകുന്ന വാർത്ത പുതിയ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന അടുത്തിടെ തന്നെ സിനിമയുടെ നിർമാതാക്കൾ സമീപിച്ചിരുന്നതായി പറഞ്ഞിരുന്നു മുൻനിർണായകരുമായി കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമയം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ഞാൻ ഈ ചിത്രത്തിൽ കർണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ എഴുത്തുകാരൻ വാസുദേവൻ നായരെ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി സിനിമ നിർമ്മിക്കാൻ ശ്രീകുമാറിന്റെ പരിശ്രമങ്ങളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. രണ്ട് വർഷം മുമ്പാണ് എനിക്ക് ഈ ഓഫർ ലഭിച്ചത്. അടുത്തിടെ വാസുദേവൻ എന്റെ തിരക്കിനിടയിൽ വീണ്ടും എന്റെ ഡേറ്റിനെ കുറിച്ച് ചോദിച്ചു. എന്റെ കഥാപാത്രത്തിന് മതിയായ പ്രാധാന്യം നൽകാമെങ്കിൽ ഈ സിനിമയുടെ ഭാഗമാകുമെന്ന് ഞാൻ പറഞ്ഞു. നിങ്ങളുടേത് ഒരു പ്രധാന വേഷമായിരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. പദ്ധതി പൂർണ്ണമായും രൂപംകൊള്ളാൻ ഞാൻ കാത്തിരിക്കുകയാണ്. "നാഗാർജുന പറഞ്ഞു.
ഈ വർഷാവസാനത്തോടെ സിനിമയുടെ ഭാഗമാകുന്ന മുഴുവൻ നടിനടൻമാരുടെയും വിശദാംശങ്ങൾ നിർമാതാക്കൾ അറിയിക്കുമെന്നാണ് പ്രതിഷിക്കുന്നത് .ഈ ഇതിഹാസ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുക. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി സിനിമയുടെ പതിപ്പുകൾ ഉണ്ടായിരിക്കുന്നതാണ് .അടുത്ത വർഷം ജനവരിയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ നിർമ്മാതാക്കൾ തയ്യാറെടുക്കുകയാണ്.സിനിമ 2020 ൽ ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് വിചാരിക്കുന്നത് . ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തീന്നു ശേഷം 90 ദിവസം കഴിഞ്ഞു രണ്ടാം ഭാഗം റിലീസ് ചെയ്യും.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments