close
Choose your channels

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി രാംചരൺ

Tuesday, January 31, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

വാൾട്ടയർ വീരയ്യയുടെ വിജയാഘോഷ ചടങ്ങിൽ വികാരഭരിത പ്രസംഗവുമായി രാംചരൺ

വാൾട്ടയർ വീരയ്യ ചിത്രത്തിൻ്റെ വിജയാഘോഷം വീരയ്യ വിജയ വിഹാരം എന്ന പേരിൽ വാറങ്കലിലെ ഹൻമകൊണ്ടയിൽ ഗംഭീരമായി നടന്നു. മെഗാ പവർ സ്റ്റാർ രാം ചരൺ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തിൽ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീൽഡുകൾ സമ്മാനിച്ചു. ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരൺ വികാര നിർഭരമായ പ്രസംഗമായിരുന്നു നടത്തിയത്.

ബ്ലോക്ക്ബസ്റ്റർ നിർമ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങൾ. അവർ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവർക്കൊപ്പം പ്രവർത്തിച്ച എല്ലാ നായകന്മാർക്കും കരിയറിലെ മികച്ച സിനിമകൾ നൽകുന്ന നിർമ്മാതാക്കളാണ് അവർ. അവർ അർപ്പണ ബോധമുള്ള നിർമ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിർമ്മാതാക്കൾ. ബോബിക്ക് വലിയ അഭിനന്ദനങ്ങൾ. ഞാൻ യുഎസിൽ ആയിരുന്നപ്പോൾ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടിൽ നിന്നും സിനിമ കാണാൻ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാൻ അവിടെ ഇരുന്നത്. സിനിമയിൽ നന്ന (ചിരജീവി) എൻ്റെ സഹോദരനെപ്പോലെയാണ് കാണുവാൻ സാധിക്കുന്നത്. ഞാനവിടെ ആരാധകരിൽ ഒരാളായാണ് വന്നത്. രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് ഞാൻ ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി. അങ്ങനെ Netflix-ൽ അവൻ്റെ ധമാക്ക കണ്ടു. 3 മനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങൾ. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകർക്കും നന്ദി, രാംചരൺ കൂട്ടിച്ചേർത്തു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment