കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

  • IndiaGlitz, [Friday,February 17 2023]

കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ മാതൃകയില്‍ കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് 2023-24 വര്‍ഷത്തെ കര്‍ണാടക ബജറ്റില്‍ തുക നീക്കിവെച്ചു. കൂടാതെ ആരാധനാലയങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ബജറ്റില്‍ 1,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കർണ്ണാടക ബജറ്റ് അവതരണ വേളയിലാണ് രാമക്ഷേത്രത്തെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഇതിനെതിരെ നിയമസഭയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് ഭരണ വിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ചെവിയില്‍ പൂവ് വെച്ചായിരുന്നു കോണ്‍ഗ്രസിൻ്റെ പ്രതിഷേധം. 2024 ജനുവരി മാസത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുമെന്ന് ആഭ്യന്ത്രരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

More News

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ബിസിസിഐ ചീഫ് സെലക്‌ടർ ചേതൻ ശർമ്മ രാജിവെച്ചു

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ല: എം.വി ഗോവിന്ദൻ

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

ഓൺലൈൻ പേജുകളെ ട്രോളി മുകേഷ്

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും തെലുങ്കിലേക്ക്

വിമാനം എന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും തെലുങ്കിലേക്ക്