കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
Send us your feedback to audioarticles@vaarta.com
കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ മാതൃകയില്‍ കര്‍ണാടകത്തിലും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് 2023-24 വര്‍ഷത്തെ കര്‍ണാടക ബജറ്റില്‍ തുക നീക്കിവെച്ചു. കൂടാതെ ആരാധനാലയങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ബജറ്റില്‍ 1,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. കർണ്ണാടക ബജറ്റ് അവതരണ വേളയിലാണ് രാമക്ഷേത്രത്തെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഇതിനെതിരെ നിയമസഭയില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ ഏകീകരിച്ച് ഭരണ വിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ ചെവിയില്‍ പൂവ് വെച്ചായിരുന്നു കോണ്‍ഗ്രസിൻ്റെ പ്രതിഷേധം. 2024 ജനുവരി മാസത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുമെന്ന് ആഭ്യന്ത്രരമന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com