രാം നാഥ് കോവിന്ദിന് ദലിത് മുഖം വേണ്ട; നിലപാടു മാറ്റി കേന്ദ്രസര്žക്കാര്ž

  • IndiaGlitz, [Saturday,July 29 2017]

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ദലിത് മുഖമുണ്ടായിരുന്ന രാം നാഥ് കോവിന്ദിന് ഇനിയതു വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ രാഷ്ട്രപതിയായാണ് കോവിന്ദ് ജയിച്ചതെന്നും ദലിത് വിഭാഗത്തിന്റെ മാത്രം മുഖമായി കാണിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര നഗരവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്.

സീ ചാനല്‍ സി.ഇ.ഒ ജഗദീഷ് ചന്ദ്രയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തോമറിന്റെ അഭിപ്രായപ്രകടനം.

ദലിത് കാര്‍ഡിറക്കി ജയിക്കാമെന്നു കണ്ടാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കോവിന്ദിനെ തെരഞ്ഞെടുത്തത്. പിന്നാലെ, പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ദലിത് വിഭാഗത്തില്‍ നിന്നു തന്നെയുള്ള മീരാ കുമാറിനെയും തെരഞ്ഞെടുത്തു.