രാം ചരണിൻ്റെ 'ഗെയിം ചേഞ്ചർ' ആദ്യ സിംഗിൾ ദീപാവലി ദിനത്തിൽ
Send us your feedback to audioarticles@vaarta.com
'ആർആർആർ'നു ശേഷം ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു പാൻ ഇന്ത്യൻ സിനിമ എന്നതിലുപരി അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും പ്രേക്ഷകർക്ക് ചിത്രം സമ്മാനിക്കുക.
'ഗെയിം ചേഞ്ചർ'നെ പറ്റി കൂടുതൽ വിവരങ്ങൾക്കായ് പ്രേക്ഷകർ കാത്തിരിപ്പിലായിരുന്നു. ദസറയുടെ ശുഭ അവസരത്തിൽ 'ഗെയിം ചേഞ്ചർ' നിർമ്മാതാക്കൾ ആരാധകർക്ക് ഊഷ്മളമായ വിജയ ദശമി ആശംസകൾ നൽകി ചിത്രത്തിൻ്റെ അതിശയിപ്പിക്കുന്ന ഒരു പോസ്റ്റർ പുറത്തിറക്കി. അതോടൊപ്പം വരുന്ന ദീപാവലി ദിനത്തിൽ ചിത്രത്തിലെ ആദ്യ സിംഗിൾ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവരും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments