മുംബൈയിൽ ക്ഷേത്ര ദർശനം നടത്തി രാം ചരണ്‍

  • IndiaGlitz, [Thursday,October 05 2023]

കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ വെച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. അയ്യപ്പ ഭക്തർ എടുക്കുന്ന നേർച്ചയാണ് അയ്യപ്പ ദീക്ഷ. കറുത്ത കുർത്തയും അയ്യപ്പ മാലയും ധരിച്ച് ഒട്ടനവധി വൃതങ്ങളും അനുഷ്ഠിച്ചാണ് രാം ചരണ്‍ പൂർത്തിയാക്കിയത്. ഈ ആത്മീയ യാത്ര വർഷങ്ങളായുള്ള രാം ചരണിൻ്റെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ്.

ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദീക്ഷ വസ്ത്രമണിഞ്ഞ് നഗ്ന പാദനായി നടന്ന് പോകവേ ആരാധക കൂട്ടത്തെ കാണുകയും ചെയ്തു. 'ആർ ആർ ആർ' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളയിലും രാം ചരണ്‍ അയ്യപ്പ ദീക്ഷ അനുഷ്ഠിച്ചിരുന്നു. ക്ലിൻ കാര എന്ന രാം ചരണിൻ്റെ കുഞ്ഞിന് വേണ്ടിയാണ് ഇത്തവണ അനുഷ്ഠിച്ചത്. സിനിമ തിരക്കുകൾക്കിടയിൽ ആത്മീയ യാത്രയും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കുന്നത് തീർത്തും അഭിനന്ദനം അർഹിക്കുന്നതാണെന്ന് ആരാധകൻ പറയുന്നു.

More News

'ദേവര' ഇനി രണ്ടു ഭാഗങ്ങളില്‍; 2024 ഏപ്രില്‍ 5-ന് ഒന്നാം ഭാഗം പുറത്ത്

'ദേവര' ഇനി രണ്ടു ഭാഗങ്ങളില്‍; 2024 ഏപ്രില്‍ 5-ന് ഒന്നാം ഭാഗം പുറത്ത്

ബാലഭാസ്കറിൻ്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ബാലഭാസ്കറിൻ്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

വിക്‌ടറി വെങ്കിടേഷിൻ്റെ 'സൈന്ധവ്': ജനുവരി 13ന് റിലീസാകും

വിക്‌ടറി വെങ്കിടേഷിൻ്റെ 'സൈന്ധവ്': ജനുവരി 13ന് റിലീസാകും

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

ഭാര്യയുടെ മാനസിക പീഡനം: ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി

സുരേഷ് ഗോപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് പ്രധാനമന്ത്രി