സി.കെ. ശ്രീധരനെതിരെ വിവാദ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ
Send us your feedback to audioarticles@vaarta.com
പണത്തിനുവേണ്ടി അവിശുദ്ധബന്ധം സൂക്ഷിക്കുന്ന ആളാണ് സി കെ ശ്രീധരനെന്നും അദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെയും കേരളത്തിൻ്റെയും ഭാഗ്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തി. പെരിയ ഇരട്ട ക്കൊലക്കേസുമായി ബന്ധപ്പെട്ട് വക്കാലത്ത് ഏറ്റെടുത്ത ശേഷവും സി.കെ. ശ്രീധരൻ ചതി നടത്തിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു. പിലാത്തോസും യൂദാസും കൂടെ ചേർന്നാൽ എന്താണോ അതാണ് ശ്രീധരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് നടന്ന വാർത്താസമ്മേളനത്തിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ ഈ പരാമർശം നടത്തിയത്. പെരിയ കൊലക്കേസ് പ്രതികൾക്കായി കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ സി കെ ശ്രീധരൻ കേസ് വാദിക്കുന്നത് സർക്കാർ കൊലപാതകികൾക്ക് ഒപ്പമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശ്രീധരൻ്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വീടിന് മുന്നിൽ പിച്ചചട്ടി സമർപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞു പോയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout