റോഡിലിറങ്ങി സിനിമയ്ക്ക് ക്ഷണിച്ച് രജിഷ വിജയന്
Send us your feedback to audioarticles@vaarta.com
നടി രജിഷ വിജയൻ പബ്ലിക്ക് ഓപീനിയന്‍ എടുക്കാനായി റോഡിലിറങ്ങി. തൻ്റെ ഏറ്റവും പുതിയ ചിത്രമായി മധുര മനോഹര മോഹത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് രജിഷ പബ്ലിക്ക് ഓപീനിയന്‍ എടുക്കാന്‍ എത്തിയത്. ചോദ്യത്തിന് പുറമെ ആളുകളെ സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം കാണാന്‍ തിയേറ്ററുകളിലേക്ക് താരം ക്ഷണിക്കുകയും ചെയ്തു. താരത്തിൻ്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജൂണ്‍ 16 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എ്ന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിൻ്റെ ക്യാമറ. ഹിഷാം അബ്ദുള്‍വഹാബ് ആണ് സംഗീത സംവിധാനം. വിജയ രാഘവന്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com