'ലാൽ സലാം' ചിത്രത്തിൽ രജനികാന്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

  • IndiaGlitz, [Thursday,July 13 2023]

ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്ദീൻ ഭായ് ആയി എത്തുന്ന രജനികാന്തിൻ്റെ രംഗങ്ങളുടെ ഷൂട്ടിങ്ങ് പൂർത്തിയായി. കേക്ക് കട്ട് ചെയ്തു കൊണ്ടാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. മകളെ കെട്ടിപിടിച്ചു കൊണ്ട് ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് വൈറലായി മാറി.

വിഷ്ണു വിശാൽ, വിക്രാന്ത് ചിത്രത്തിൽ അഥിതി വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നത്. ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചുള്ള രജനികാന്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. സംഗീതം: എ ആർ റഹ്മാൻ, ഛായാഗ്രഹണം: വിഷ്ണു രംഗസാമി, എഡിറ്റർ: പ്രവീണ് ഭാസ്‌കർ.