രജനികാന്തിൻ്റെ 'ജയിലർ'; മൂന്നാം ഗാനം റിലീസായി

  • IndiaGlitz, [Thursday,July 27 2023]

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ജയിലർ എന്ന ചിത്രത്തിലെ മൂന്നാം ഗാനം ജൂജൂബി റിലീസായി. ആദ്യത്തെ രണ്ട് ഗാനവും സോഷ്യൽ മീഡിയ അടക്കി ഭരിച്ചു. ആദ്യ രണ്ട് ഗാനങ്ങൾ പോലെ തന്നെ ഇതും ട്രെന്ഡിങ്ങിലേക്ക് നീങ്ങുകയാണ്. അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധിമാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

More News

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

പൂർണ്ണമായും ആസ്ട്രേലിയയിൽ ചിത്രീകരിച്ച 'മനോരാജ്യം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ആർഡിഎക്സിലെ ഹലബല്ലൂ വീഡിയോ സോങ്ങ് പുറത്തിറങ്ങി, ചുവട് വെച്ച് ഷെയ്‌നും നീരജും പേപ്പെയും

ധനുഷിൻ്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു

ധനുഷിൻ്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ക്യാപ്റ്റൻ മില്ലർ ടീസർ എത്തുന്നു

'റേച്ചൽ' കാസ്റ്റിംഗ് കോൾ

'റേച്ചൽ' കാസ്റ്റിംഗ് കോൾ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും