രജനീകാന്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു
Send us your feedback to audioarticles@vaarta.com
< p>മണിരത്നം എന്ന പേര് ഇന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനമാണ്. ഹിറ്റുകൾക്കുമേൽ ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സംവിധായകനാണ് അദ്ദേഹം. ഇപ്പോഴിതാ ദളപതിക്ക് ശേഷം സൂപ്പർ സ്റ്റാർ രജനീകാന്തിനേയും മെഗാ സ്റ്റാർ മമ്മൂട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി വീണ്ടുമൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം എന്നാണ് എറ്റവും ഒടുവിലായി പുറത്തു വരുന്ന വാർത്തകൾ.
കാട്ര് വെളിയിടൈക്ക് ശേഷമുള്ള മണിരത്നം ചിത്രം ഇതായിരിക്കുമെന്നും പുതിയ മെഗാ പ്രൊജക്ടിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് കോളിവുഡിന്റെ സൂപ്പർ സംവിധായകനെന്നുമാണ് സൂചന. 2018ൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ശങ്കറിന്റെ 2.0ന്റ ചിത്രീകരണത്തിലാണ് നിലവിൽ രജനി. അക്ഷയ്കുമാർ ഉൾപ്പെടെ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിന് ശേഷം പാ രഞ്ജിത്തിന്റെ പേരിടാത്ത ചിത്രത്തിലായിരിക്കും രജനി അഭിനയിക്കുക. കബാലിയ്ക്ക് ശേഷമുള്ള പാ രജ്ഞിത്തിന്റെ ചിത്രമാണിത്. ധനുഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരേ സമയം രണ്ട് ചിത്രങ്ങളിൽ ജോലി ചെയ്യുന്ന പതിവ് ഏറെക്കാലമായി രജനീകാന്തിനില്ല. മണിരത്നത്തിന് വേണ്ടി ഈ പതിവ് അദ്ദേഹം മാറ്റുമോ അതോ ചിത്രം നീളുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ; മികച്ച വിജയവുമായി തീയേറ്ററുകളിൽ മുന്നേറുകയാണ്.
Follow us on Google News and stay updated with the latest!
Comments