രാജേഷ് മാധവൻ, ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം

  • IndiaGlitz, [Thursday,October 05 2023]

രാജേഷ് മാധവൻ, ജോണി ആന്റണി, അൽത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം പാരിഷ് ഹാളിൽ വെച്ച് പ്രശസ്ത സംവിധായകൻ ബ്ലെസ്സി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

രോമാഞ്ചം ഫെയിം അബിൻ ബിനോ, അദ്വൈത് അജയ്, മാർട്ടിൻ ജിസിൽ, തെസ്നി ഖാൻ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗുഡ് ആംഗിൾ ഫിലിംസിൻ്റെ ബാനറിൽ സന്ദീപ് നാരായണൻ, പ്രേം ഒ എബ്രഹാം, ജോബീഷ് ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനിൽ വിജയ് നിർവ്വഹിക്കുന്നു. മോബിൻ മോഹൻ എഴുതിയ വരികൾക്ക് നിക്‌സൺ ജോയ് സംഗീതം പകരുന്നു. എഡിറ്റർ: സുനേഷ് സെബാസ്റ്റ്യൻ.

More News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍

ഏഷ്യൻ ഗെയിംസ്: ജാവലിനിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ്: ജാവലിനിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

അമ്മയ്ക്ക് സര്‍പ്രൈസ് നൽകി രാഹുൽ ഗാന്ധി

അമ്മയ്ക്ക് സര്‍പ്രൈസ് നൽകി രാഹുൽ ഗാന്ധി

ലോക കപ്പിന് നാളെ തുടക്കം; ടിക്കറ്റിനായി സമീപിക്കേണ്ടെന്ന് കോലി

ലോക കപ്പിന് നാളെ തുടക്കം; ടിക്കറ്റിനായി സമീപിക്കേണ്ടെന്ന് കോലി

സുരേഷ് ഗോപി നയിച്ച പദയാത്രയ്ക്ക് സമാപനം

സുരേഷ് ഗോപി നയിച്ച പദയാത്രയ്ക്ക് സമാപനം