കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റ് ജയം

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ ഒമ്പത്‌ വിക്കറ്റിന്‌ തകർത്ത് രാജസ്ഥാൻ റോയൽസ്‌. 150 വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോർ: കൊൽക്കത്ത 8-149, രാജസ്ഥാൻ 1-151 (13.1) അതിവേഗ അർധ സെഞ്ചുറി നേടിയ ജയ്‌സ്വാൾ 47 പന്തിൽ 98 റണ്ണുമായി പുറത്താകാതെ നിന്നു. 29 പന്തിൽ 48 റണ്ണുമായി ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ കൂട്ടായി. ഓപ്പണർ ജോസ്‌ ബട്‌ലർ റണ്ണെടുക്കുംമുമ്പ്‌ റണ്ണൗട്ടായി. മൂന്നാമത്തെ അർധ സെഞ്ചുറി നേടിയ ജയ്‌സ്വാൾ 13 ഫോറും അഞ്ച്‌ സിക്‌സറും പറത്തി. സഞ്‌ജു അഞ്ച്‌ സിക്‌സറും രണ്ട്‌ ഫോറും കണ്ടെത്തി.

ഐപിഎല്ലിൽ കൂടുതൽ വിക്കറ്റ്‌ നേടുന്ന കളിക്കാരനായി ചഹാൽ. ആകെ 187 വിക്കറ്റ്‌. ഈ സീസണിൽ മാത്രം 21. കൊൽക്കത്തയുടെ രക്ഷകനായ വെങ്കിടേഷ്‌ അയ്യർ (42 പന്തിൽ 57), ക്യാപ്‌റ്റൻ നിതീഷ്‌ റാണ (17 പന്തിൽ 22), റിങ്കു സിങ് (18 പന്തിൽ 16), ശാർദുൽ ഠാക്കൂർ (2 പന്തിൽ 1) എന്നിവരുടെ വിക്കറ്റുകളാണ്‌ ചഹാൽ സ്വന്തമാക്കിയത്‌. ഓപ്പണർ ജാസൻ റോയിയെയും (8 പന്തിൽ 10) വിക്കറ്റ്‌കീപ്പർ റഹ്‌മാനുള്ള ഗുർബസിനെയും (12 പന്തിൽ 18) വീഴ്‌ത്തി ബോൾട്ട്‌ രാജസ്ഥാന്‌ മികച്ച തുടക്കം നൽകി. കൊൽക്കത്ത നിരയിൽ അർധ സെ‍‍ഞ്ചുറി നേടിയ വെങ്കടേഷ് അയ്യർ (42 പന്തിൽ 57) മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ നിതീഷ റാണ 17 പന്തിൽ 22 റൺസ് നേടി.

More News

നോ പറയേണ്ടിടത്ത് നോ പറയണം: അതിഥി രവി

നോ പറയേണ്ടിടത്ത് നോ പറയണം: അതിഥി രവി

മുഖ്യമന്ത്രിയും ഡോക്ടർമാരുമായുള്ള അനുരഞ്ജന ചർച്ച നടത്തി

മുഖ്യമന്ത്രിയും ഡോക്ടർമാരുമായുള്ള അനുരഞ്ജന ചർച്ച നടത്തി

'മറുനാടൻ മലയാളി' ക്കെതിരെ നിയമ നടപടി സ്വീകരിക്കും: പൃഥ്വിരാജ്

'മറുനാടൻ മലയാളി' ക്കെതിരെ നിയമ നടപടി സ്വീകരിക്കും: പൃഥ്വിരാജ്

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

നടി ഗൗരി കിഷനും പോലീസുകാരും തമ്മില്‍ വാക്കുതര്‍ക്കം

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി