ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം
Send us your feedback to audioarticles@vaarta.com
ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 32 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്തു. എന്നാൽ മികച്ച രീതിയിൽ തുടങ്ങിയ ചെന്നൈയുടെ ഇന്നിങ്സ് രാജസ്ഥാൻ ബൗളർമാർ 6 വിക്കറ്റിന് 170 റൺസിൽ ഒതുക്കുകയായിരുന്നു. ആദം സാംപ മൂന്നു വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 2 വിക്കറ്റും രാജസ്ഥനായി നേടി. 29 പന്തുകളിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 47 റൺസെടുത്ത ഓപണർ റുതുരാജ് ഗെയ്ക്വാദും 33 പന്തുകളിൽ 4 സിക്സറുകളും 2 ഫോറുമടക്കം 52 റൺസ് എടുത്തു.
ചെന്നൈ ബാറ്റിങ് നിരയിൽ തിളങ്ങിയ ശിവം ധുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. മൊയീൻ അലി 12 പന്തുകളിൽ രണ്ട് വീതം സിക്സറുകളും ഫോറുകളുമടക്കം 23 റൺസ് എടുത്തു. നേരത്തെ 43 പന്തുകളിൽ 77 റൺസ് നേടിയ ഓപണർ യശസ്വി ജെയ്സ്വാളാണ് സഞ്ജുവിൻ്റെ പടക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറുകളും നാല് സിക്സറുകളും താരം പറത്തി. ബട്ലർ 21 പന്തുകളിൽ 27 റൺസും ധ്രുവ് ജുറേൽ 15 പന്തുകളിൽ 34 റൺസും ദേവ്ദത്ത് പടിക്കൽ 13 പന്തുകളിൽ 23 റൺസുമെടുത്തു. പടിക്കലും ജുറേലും ചേർന്നാണ് സ്കോർ 200 റൺസ് കടത്തിയത്. 17 പന്തിൽ 17 റണ്ണുമായി സഞ്‌ജു മടങ്ങി. ഇതോടെ ഐ പി എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout